BREAKING NEWS
dateSAT 29 AUG, 2026, 8:22 PM IST
dateSAT 29 AUG, 2026, 8:22 PM IST
back
Homeregional
regional
SREELAKSHMI
Fri Aug 28, 2026 08:48 AM IST
മാടാക്കര പള്ളിയിലെ പൊലീസ് നടപടി; എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
NewsImage

വടകര: മാടാക്കര പള്ളിയിലെ സംഘർഷത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ചോമ്പാല സ്റ്റേഷനിലെ എസ്.ഐ ഷമീൽ ഉൾപ്പെടെയുള്ള അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റാൻ ഉത്തരമേഖലാ ഡി.ഐ.ജി നിർദേശം നൽകി.കോഴിക്കോട് റൂറൽ പൊലീസിലെ ജില്ലാ ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്. എ.എസ്.ഐമാരായ മനോജ് കുമാർ, മനോജൻ സി.പി.ഒമാരായ പ്രവീൺകുമാർ, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ് സ്ഥലംമാറ്റ ഉത്തരവിറക്കി കൊണ്ട് നടപടി പൂർത്തിയാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാടാക്കര പള്ളിയിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ബൂട്ട് ധരിച്ച് പള്ളിക്കകത്ത് കയറിയ പൊലീസ് സംഘം ലാത്തി വീശിയാണ് സംഘർഷം പിരിച്ചുവിട്ടത്. വര്‍ഷങ്ങളായി പള്ളിയുമായി ബന്ധപെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE