BREAKING NEWS
dateWED 26 AUG, 2026, 7:07 PM IST
dateWED 26 AUG, 2026, 7:07 PM IST
back
Homeregional
regional
SREELAKSHMI
Mon Aug 24, 2026 11:22 AM IST
യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ ഇരുട്ടത്ത് തിക്കോടി ദേശീയപാതയിൽ ഇറക്കിവിട്ടതായി പരാതി
NewsImage

കോഴിക്കോട്: യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ടു. കുടുങ്ങിയ യുവതിയെ നാട്ടുകാർ കോണിവെച്ച് താഴെയിറക്കി. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സാണ് യുവതിയെ ഇറക്കിവിട്ടത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

സാധാരണ സർവീസ് റോഡിലൂടെയാണ് പാസഞ്ചർ ബസ്സുകൾ കടന്നുപോവുന്നത്. അതുകൊണ്ട് തിക്കോടി ബസ് സ്റ്റോപ്പിൽ ഇറങ്ങാനായിരുന്ന യുവതി ടിക്കറ്റെടുത്തത്. എന്നാൽ, ബസ് സർവീസ് റോഡിലൂടെ പോവാതെ ഹൈവേയിൽ കൂടെയാണ് പോയത്. വേണമെങ്കിൽ ഇറങ്ങിക്കോയെന്നും തിക്കോടി ടൗണിലേക്ക് പോവില്ലെന്നും പറഞ്ഞ് ഇവരെ ഹൈവേയിൽ ഇറക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിലെ ഉയർന്ന, വെട്ടമില്ലാത്ത ഭാഗത്ത് ഇവർക്ക് ഇറങ്ങേണ്ടിവന്നു. രാത്രി ഇരുട്ടത്ത് എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുകയായിരുന്ന യുവതി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ ഇരുമ്പ് കോണി എത്തിച്ച് താഴെയിറക്കുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE