
വിലങ്ങാട് : വായാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു . വടക്കേ വായാട് വേലിയേരി സുനിലിനാണ് മരിച്ചത്. രാവിലെ ഫോറസ്‌റ്റുകാരോടൊപ്പം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത് . പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്..
ഇവിടെ ഫെൻസിങ്ങ് നിർമ്മിച്ചിട്ടുണ്ടെങ്കിലും കാട്ടുപോത്തിൻ്റെ ശല്ല്യത്തിന് കുറവില്ല. സോളാർ ഫെൻസിങ്ങിൽ ചാർജ്ജില്ലാത്ത സമയങ്ങളിലാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്.