
നാദാപുരം: മൊകേരിയില്‍ എംഡിഎംയുമായി പിടിയിലായ ആളുടെ വീട്ടുമുറ്റത്ത് പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ എംഡിഎംഎ ശേഖരംകണ്ടെത്തി. മൊകേരി അത്തിക്കോട്ട് പ്രദീപനെയാണ് (53) നൂറിലേറെ ഗ്രാം രാസലഹരിയുമായി കുറ്റ്യാടി എസ്ഐ എ.ഷമീറും സംഘവും പിടികൂടിയത്. മൊകേരി കോളജ് പരിസരത്ത് നിന്ന് 1.807 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടുപരിസരത്ത് ലഹരിമരുന്ന് ശേഖരമുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് സംഘം ഇയാളുടെ വീടിന്റെ പിന്‍ഭാഗം മുറ്റത്ത് ചുമരിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ 104.208 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രിയാണ് പ്രതിയെ മൊകേരി കോളജ് പരിസരത്ത് നിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. കുറച്ച് കാലമായി എംഡിഎംഎ വില്പന നടത്തുന്ന ആളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടി ദേഹ പരിശോധന നടത്തി 1.807 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. തുടര്‍ന്നാണ് വീട്ടുപരിസരം പരിശോധിച്ചതും വന്‍ശേഖരം കണ്ടെത്തിയതും. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് പ്രതി പോലീസിന് മൊഴി നല്കി.ലഹരിമരുന്നിന്റെ ഉറവിടം, വിതരണശൃംഖല, ഇടപാടുകാർ എന്നിവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തും. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കണക്കിലെടുത്ത് കൂടുതൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്