
നാദാപുരം : ചെക്യാട് പഞ്ചായത്തിലെ പുളിയാവിൽ 14 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽപുളിയാവ് സ്വദേശി കനവത്ത് കുഞ്ഞാലി ( 66 ) യെയാണ് നാദാപുരം സി ഐ കെ. മുരളിധരൻ , ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
വിദ്യാർത്ഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞ പ്രതി ബംഗ്ലൂർ , ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽ പോവുകയായിരുന്നു.ഇതിനിടെ പ്രതി വീട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കല്ലാച്ചിയിൽ വെച്ചാണ് പ്രതിയെ പിടി കൂടിയത്.14 കാരനെ പ്രതിയുടെ സ്കൂട്ടറിൽ കൊണ്ട് പോയാണ് പീഢനത്തിനിരയാക്കിയത്.സ്കൂട്ടറും പോലീസ് കപ്റ്റഡിയിലെടുത്തു