BREAKING NEWS
dateTUE 10 NOV, 2026, 6:41 PM IST
dateTUE 10 NOV, 2026, 6:41 PM IST
back
Homeregional
regional
SREELAKSHMI
Tue Nov 10, 2026 01:32 PM IST
മട്ടന്നൂരിൽ വെട്ടേറ്റനിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു
NewsImage

കണ്ണൂർ: മട്ടന്നൂരിൽ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ചു. മട്ടന്നൂർ സ്വദേശിനി ജ്യോതി, മകൻ നവീൻ കൃഷ്‌ണ (21) എന്നിവരെയാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ സംശയം.

വീടിന്റെ രണ്ടാം നിലയിലായിരുന്നു ഇവർ കിടന്നിരുന്നത്. ജ്യോതിയുടെ ഭർത്താവ് ഇന്ന് രാവിലെ അമ്പലത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് രണ്ടുപേരും ചോരയിൽക്കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌