നാദാപുരം: കല്ലാച്ചിയിൽ ടാക്സി ജീപ്പ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ എം ഡി എം എയുമായി പോലീസ് പിടിയിൽ. വിഷ്ണുമംഗലം കിഴക്കെ പറമ്പത്ത് കെ പി റഹീസ് (27) , കല്ലാച്ചിയിലെ ടാക്സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം സ്വദേശി ചമ്പോട്ടുമ്മൽ കെ. മുഹമ്മദ് സായിദ് (27) എന്നിവരെയാണ് നാദാപുരം പോലീസും ഡി വൈ എസ് പി എ.പി. ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുഹമ്മദ് സയിദിൽ നിന്ന് O.11 ഗ്രാം എം ഡി എം എ യും ഇയാൾ സഞ്ചരിച്ച കെ എൽ 18 എ.സി 8424 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ പറമ്പ് ഗവ കോളജ് റോഡിൽ നിന്നാണ് റഹീസ് പിടിയിലായത്. പ്രതിയിൽ നിന്ന് O.05 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി.