നാദാപുരം: തൂണേരിയില്‍ കോളജ് വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ച നിലയില്‍. ടൗണിനടുത്ത് കൈതേരിപ്പൊയില്‍ കാര്‍ത്തികയാണ് (20) മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ.കോളേജ് ബിഎസ്‌സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച വൈകിട്ടാണ് വീടിനു മുകളിലത്തെ മുറിയില്‍ തീകൊളുത്തിയ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടത്.
ഉടന്‍ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വയം കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുകുമാരന്റെയും ശോഭയുടെയും മകളാണ്. സഹോദരി: ദേവിക.