വടകര :കഞ്ചാവ് കടത്തുന്നതിനിടയിൽ പിടിയിലായ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കണ്ണൂർ ആലക്കോട് അനക്കഴി കവല വെള്ളാട് മഞ്ഞക്കടവ് സ്വദേശി വടക്കേ കുട്ടി ഹൗസിൽ ജോബി ആന്റണിയെയാണ് (34) വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2017 നവംബർ 27 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തെ കവാടത്തിനടുത്ത് വെച്ച് 5 കിലോ 300 ഗ്രാം കഞ്ചാവുമായി പ്രതിയെ കണ്ണൂർ ടൗൺ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വി കെ ജോർജ് ഹാജരായി.