ചോമ്പാല: മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബുള്ളറ്റ് മോഷണം പോയ സംഭവത്തിൽ കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിൽ. കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയിൽ വീട്ടിൽ മുഹമ്മദ് ഇൻസുദീൻ (32) യാണ് ചോമ്പാല പോലീസ് പിടികൂടിയത്. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും മയക്ക് മരുന്ന് കേസിലും പ്രതിയാണ് ഇൻസുദീൻ.
സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വെച്ച് കളവ് പോയ ബുള്ളറ്റ് സഹിതം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. എസ് ഐ മനീഷ് വി കെയുടെ നേതൃത്വത്തിൽ എസ് സി പി ഒ സജിത്ത് പി. ടി, ചിത്രദാസ്, സി പി ഒ അജേഷ് ,രാഗേഷ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.