BREAKING NEWS
dateWED 27 NOV, 2024, 8:06 PM IST
dateWED 27 NOV, 2024, 8:06 PM IST
back
HomeRegional
Regional
SREELAKSHMI
Mon Nov 25, 2024 10:10 AM IST
ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോള്‍ മോഷണക്കുറ്റമാരോപിച്ചു; സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്
NewsImage

പാലക്കാട്: ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോള്‍ പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി. സരിന്റെ സഹായി മോഷണക്കുറ്റം ആരോപിച്ചുവെന്ന് ഹെയര്‍ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. സരിന്റെ വീട്ടില്‍ നിന്ന് 35000 രൂപ മോഷ്ടിച്ചതായാണ് ആരോപിച്ചതെന്ന് ബാവ പറയുന്നു. സരിന്റെ കൂടെയുള്ള ബോസ് എന്നയാളാണ് മോഷണം ആരോപിച്ചതെന്നും ബാവ പറഞ്ഞു.

പത്തിരുപത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും സ്ഥാനാര്‍ഥി ആവുന്നതിന് മുമ്പ് നടന്ന ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ സരിനെ ഒരുക്കിയത് താനാണെന്നും ബാവ പറഞ്ഞു.വോട്ടെണ്ണുന്നതിന് തലേ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് ഒരുക്കങ്ങള്‍ നടന്നത്. അതുവരെയുള്ള പ്രതിഫലമെല്ലാം സരിന്‍ കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ തലേ ദിവസം ചെയ്ത ജോലിയുടെ പ്രതിഫലം ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്ന് ബാവ പറയുന്നു.

'പി സരിന്റെ കൂടെ നടക്കുന്ന ബോസ് എന്നയാളോടാണ് പ്രതിഫലം ചോദിച്ചത്. എന്നാല്‍ തലേദിവസം ഞാന്‍ സരിന്റെ വീട്ടില്‍ നിന്ന് പോയതിന് ശേഷം അവിടെ നിന്ന് 35000 രൂപയോളം നഷ്ടമായെന്ന് ബോസ് പറഞ്ഞു. അത് ഞാനെടുത്തു എന്ന രീതിയിലാണ് ബോസ് സംസാരിച്ചത്.' ബാവ പറഞ്ഞു.ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തത്. സരിന്‍ ഇത് അറിഞ്ഞിരുന്നുവെങ്കില്‍ തന്നോട് വിളിച്ചുപറയണമായിരുന്നുവെന്നും സംഭവത്തില്‍ കേസുമായി മുന്നോട്ട് പോവാനാണ് താല്‍പര്യമെന്നും ബാവ പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE