BREAKING NEWS
dateWED 27 NOV, 2024, 8:09 PM IST
dateWED 27 NOV, 2024, 8:09 PM IST
back
Homeentertainment
entertainment
SREELAKSHMI
Mon Nov 25, 2024 09:39 AM IST
മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ പരാതി പിന്‍വലിക്കുന്നില്ലെന്ന് നടി
NewsImage

ആലുവ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷ് അടക്കം ഏഴോളം പേർക്കെതിരേ നൽകിയ പീഡന പരാതി പിന്‍വലിക്കുന്നില്ലെന്ന് ആലുവ സ്വദേശിയായ നടി. തനിക്കെതിരായ പോക്സോ കേസിൽ അന്വേഷണം നടക്കുന്നില്ലെന്നതിൽ പ്രതിഷേധിച്ച് നേരത്തെ നൽകിയ പീഡന പരാതി പിൻവലിക്കാൻ തീരുമാനിച്ചതായി നടി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. എന്നാൽ പരാതി പിൻവലിക്കുന്നില്ലെന്നും തനിക്കുണ്ടായ ദുരന്തം ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും നടി പറഞ്ഞു.

നടന്‍മാരായ മുകേഷ് എം.എല്‍.എ, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള ബാബു എന്നിവരടക്കം ഏഴുപേര്‍ക്കെതിരേയായിരുന്നു പീഡന പരാതി നല്‍കിയത്. എന്നാല്‍, ഇതില്‍ കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്ന് നടി നേരത്തേ പറഞ്ഞിരുന്നു.

"പീഡനപരാതി നൽകിയതിന് പിന്നാലെ ഞാൻ ഒറ്റപ്പെടുന്ന സാ​ഹചര്യമാണ് ഉണ്ടായത്. ഒറ്റയാൾ പോരാട്ടം തന്നെയാണ് നടത്തിയത്. ഇതിന്റെ ഇടയിലാണ് തനിക്കെതിരായ പോക്സോ കേസ് കൂടി വന്നത്. എന്നാൽ എന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് എന്നെ തെറ്റുകാരിയായി ചിത്രീകരിക്കുകയാണ് ചെയ്തത്. കൃത്യമായി അന്വേഷണം നടത്തുകയോ എന്നോട് പരാതിയെപ്പറ്റി അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നടന്മാർക്കെതിരേ പീഡന പരാതി നൽകിയതുകൊണ്ട് മാത്രമുണ്ടായ പരാതി ആണ് അത്. പക്ഷേ എന്റെ ഒറ്റയാൾ പോരാട്ടത്തിൽ എന്നോടൊപ്പം ആരുമില്ലെന്ന് തോന്നിയതുകൊണ്ടാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. എന്റെ കുടുംബത്തോട് പോലും ഒരു വാക്ക് ചോദിക്കാതെയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. ഭർത്താവ് അടക്കം എല്ലാ പിന്തുണയു തരുന്നു. കേസുമായി മുന്നോട്ട് പോകണമെന്നും അന്വേഷണം അതിന്റെതായ വഴിക്ക് നടക്കട്ടേയെന്നും കുടുംബമടക്കം പറഞ്ഞതുകൊണ്ടാണ് പരാതി പിൻവലിക്കാനുള്ള തീരുമാനം മാറ്റുന്നത്."- നടി പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE