തിരുവനന്തപുരം: 2025 മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്ക് മാറ്റിവച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം.
മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക, ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.