കുറ്റ്യാടി: കഞ്ചാവും, ബ്രൗൺ ഷുഗറുമായി പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് കുറ്റ്യാടിയിൽ പിടിയിലായി. മൂര്‍ഷിദാബാദ് ഡോംകലിലെ എസ്.കെ.സാഹെബാണ് (34) പോലീസ് പിടിയിലായത്. കുറ്റ്യാടി എസ്.ഐ ജയനും സംഘവും മരുതോങ്കര റോഡില്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് എതിര്‍വശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ദേഹ പരിശോധന നടത്തുകയായിരുന്നു. 6.33 ഗ്രാം കഞ്ചാവും 0.09 ഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.