പേരാമ്പ്ര: ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പേരാമ്പ്ര സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോടേരിച്ചാൽ സ്വദേശിനിയായ കാരേപൊയിൽ താമസിക്കും അടിയാട്ടിൽ മീത്തൽ നന്ദനസദൻ (22) ആണ് മരിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ബംഗളൂരിവിലെ ഹെബ്ബാളില്‍ പ്രവര്‍ത്തിക്കുന്ന ടെലി പെര്‍ഫോമന്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛന്‍: സദാനന്ദൻ. അമ്മ: യമുന. സഹോദരൻ: യദുകൃഷ്ണൻ.