വടകര: കാശ്മീര്‍ വിനോദയാത്രക്കിടയില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പഹല്‍ഗാം പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയും പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ യു.ടി അഷ്‌റഫിനെയാണ് (45) സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പഹല്‍ഗാം പോലീസ് പ്രതിയെ കോട്ടക്കലിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.