ശ്രീനഗർ: പാക് ആക്രമണത്തിൽ സെെനികന് വീരമൃത്യു. ആന്ധ്രാപ്രദേശിശിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായിക് (27) ആണ് പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്‌ക്കടുത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പിൽ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കവേയായിരുന്നു അന്ത്യം. അവിവാഹിതനാണ്. മുരളി നായികിന് ആന്ധ്ര ഗവർണർ ആദരാജ്ഞലി അർപ്പിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായിക്കിന്റെ സ്വദേശം.