തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷപരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം.
അടിയന്തിരമായി ഓൺലെെനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി