ന്യൂഡൽഹി: അടിയന്തരസാഹചര്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് നിർദേശം. ആംബുലൻസുകൾ, ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, കുപ്പികൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ ലഭ്യതയുറപ്പാക്കലും കിടക്കകൾ, ഐസിയു, എച്ച്ഡിയു, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസവും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്രസർക്കാർ ആശുപത്രികളിലും ഡോക്ടർമാരെയും നഴ്‌സുമാരെയും സജ്ജമാക്കും. സംസ്ഥാന-ജില്ലാ ഭരണകൂടം, സായുധസേനകൾ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരും സ്വകാര്യാശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയും പ്രാദേശിക അസോസിയേഷനുകളടക്കമുള്ളവയുമായി സഹകരിച്ച് അടിയന്തരസാഹചര്യം നേരിടാൻ ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ട്.