ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം കനക്കുകയും പാക് പ്രകോപനത്തിന് രാജ്യം ശക്തമായ മറുപടി നല്‍കുന്നതിനുമിടെ കര-നാവിക-വ്യോമസേനാ മേധാവികള്‍ പ്രതിരോധമന്ത്രാലയത്തിലെത്തി. ഇവര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ചയും സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമായിരുന്നു ഉണ്ടായിരുന്നത്.