BREAKING NEWS
dateSUN 8 FEB, 2026, 3:01 PM IST
dateSUN 8 FEB, 2026, 3:01 PM IST
back
Homeregional
regional
Aswani Neenu
Sun Feb 08, 2026 11:37 AM IST
വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
NewsImage

വടകര: വെള്ളികുളങ്ങര അങ്ങാടിയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു. പുത്തൻപുരയിൽ ഹാഷിമിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് രാത്രി 01:30 ഓടെ തീപിടിച്ചത്. വടകര ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. 

സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഒ. അനീഷിന്റെ നേതൃത്വത്തിൽ ഫയർ& റസ്ക്യു ഓഫീസർമാരായ ഷൈജേഷ് എ.പി , അർജുൻ സി.കെ, ലികേഷ് വി , സുബൈർ ..കെ., സുരേഷ് . കെ.ബി, അഗീഷ് പി. അഖിൽ ടി.വി, ജയകൃഷ്ണൻ ജെ, ബിനീഷ്.ഐ, എൻ സത്യൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE