
വടകര: കൊട്ടികലാശത്തിന് നിയന്ത്രണം. പരസ്യപ്രചരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം വാർഡ് തലങ്ങളിൽ നടത്തുന്നതിനും, പ്രധാന ടൗണുകളിൽ ഉൾപ്പെടുന്ന വാർഡുകൾ മാത്രം ടൗണിൽ കേന്ദ്രീകരിക്കുന്നതിനും, അനുമതി ലഭിച്ച ഒരു വാഹനം മാത്രം ഒരു മുന്നണി ഉപയോഗിക്കുന്നതിനും, ഓപ്പൺ ലോറികൾ, അനുമതിയില്ലാത്ത മറ്റു വാദ്യോപകരണങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും, വിവിധ മുന്നണി നേതാക്കളുമായി വടകര എസ് എച്ച് ഒ മുരളീധരൻ കെ നടത്തിയ യോഗത്തിൽ തീരുമാനമെടുത്തു.