വടകര : എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിലായ യുവാവിന് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് മടവൂർ പുല്ലാലൂർ മേലേമഠത്തിൽ ‘ഉഷാ നിവാസി’ൽ പി.വി. രജിലേഷിനെ(33)യാണ് വടകര എൻഡിപിഎസ് കോടതി ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി കഠിനതടവനുഭവിക്കണം. 2019 ഒക്ടോബർ മൂന്നിന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിലെ ലോഡ്ജ് മുറിയിൽനിന്ന് 35 ഗ്രാം കഞ്ചാവും, ആറുഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ടൗൺ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ.വി. ലിജീഷ് ഹാജരായി.