BREAKING NEWS
dateTHU 21 NOV, 2024, 3:02 PM IST
dateTHU 21 NOV, 2024, 3:02 PM IST
back
Homeregional
regional
Aswani
Sat Dec 09, 2023 11:43 AM IST
ബൈക്കിൽ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിനി മരിച്ച കേസിൽ 22.29 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
NewsImage

വടകര : ബൈക്കിലെ പിൻസീറ്റ് യാത്രക്കാരിയായ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ച കേസിൽ 22.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചു. കൊയിലാണ്ടി അരിക്കുളം കുറുവങ്ങാട് കുഴിക്കാട് വി. ശാന്ത (62) മരിച്ച കേസിലാണ് വിധി. നഷ്ടപരിഹാരത്തുകയുടെ ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും ഇതോടൊപ്പം അന്യായക്കാർക്ക് നൽകണം. 2019 ഒക്ടോബർ ആറിനാണ് കേസിനാസ്പദമായ സംഭവം. കുറുവങ്ങാട്നിന്ന്‌ കോതമംഗലത്തേക്ക് പോകുംവഴി കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു മുൻവശം ഇവർ സഞ്ചരിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയിൽക്കഴിഞ്ഞ ഇവർ പിന്നീട് മരണപ്പെടുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE