
കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറി അപകടം. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഇന്നുരാവിലെ ഏഴേക്കാലോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ഇവരെ കൊട്ടാരക്കര ആശുപത്രിയിലേയ്ക്ക് മാറ്റി.
മുക്കോളി മുക്കിലാണ് അപകടമുണ്ടായത്. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയം ബസ് സ്റ്റോപ്പിൽ ഏഴ് കുട്ടികളും ഒരു മുതിർന്നയാളും ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ലോറി പൂർണമായും തകർന്ന നിലയിലാണ്.മണ്ണിനടിയിൽപ്പെട്ടവരെയെല്ലാം പുറത്തെടുത്തുവെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.