BREAKING NEWS
dateSUN 21 JUN, 2026, 1:54 AM IST
dateSUN 21 JUN, 2026, 1:54 AM IST
back
Homeregional
regional
SREELAKSHMI
Sat Jun 20, 2026 07:41 AM IST
കാഫിർ സ്‌ക്രീൻഷോട്ട് കേസ് ;നിർണായക വിവരങ്ങളടങ്ങിയ ഫോൺ റീസെറ്റ് ചെയ്‌തുവെന്ന് ഡിവൈഎഫ്‌ഐ നേതാവ്
NewsImage

വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കർ തെളിവുകൾ നശിപ്പിക്കാൻ തന്റെ ഫോൺ റീസെറ്റ് ചെയ്‌തതായി കണ്ടെത്തി. ജില്ലാ ഫോറൻസിക് ലാബിലെ പരിശോധനയിലാണ് കണ്ടെത്തൽ. ചോദ്യംചെയ്യലിൽ ജിതിൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്‌തു. 

വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി ഉടൻതന്നെ ഫോൺ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയയ്ക്കും. ഇതിനായി എസ്ഐടി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.അതേസമയം, ജിതിൻ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കേസിൽ ജിതിൻ അറസ്റ്റിലാവുന്നത്. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് തിരുവള്ളൂർ സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE