BREAKING NEWS
dateSUN 21 JUN, 2026, 1:50 AM IST
dateSUN 21 JUN, 2026, 1:50 AM IST
back
Homeregional
regional
SREELAKSHMI
Sat Jun 20, 2026 02:53 PM IST
പൊയിൽകാവിൽ കഴുത്തിന് വെട്ടേറ്റ നിലയിൽ സ്ത്രീയുടെ മൃതദേഹം; ഭർത്താവിനായി തിരച്ചിൽ
NewsImage

കൊയിലാണ്ടി : പൊയിൽകാവിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് കുട്ടികൃഷ്ണനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വീടിന്റെ നിർമാണം നടക്കുന്നതിനാൽ സമീപത്തായി താൽക്കാലികമായി നിർമിച്ച ഒരു ഷെഡിനകത്താണ് കൊലപാതകം നടന്നത്.രാവിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സുധയെ ഫോണിൽ വിളിച്ചപ്പോൾ വീടിനുള്ളിൽ തന്നെ ഫോൺ ബെല്ലടിക്കുകയായിരുന്നു.തുടർന്ന് മകൾ എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സുധയെ കണ്ടെത്തിയത്.

കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഡോഗ് സ്ക്വാഡിലെ നായ വീട്ടിൽ നിന്ന് റോഡിലേക്ക് ഏകദേശം 200 മീറ്ററോളം ഓടി നിന്നു. മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇവർക്ക് വിവാഹിതരായ രണ്ട് പെൺകുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമാണ് ഉള്ളത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE