വടകര: മണിയൂര്‍ മന്തരത്തൂരില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം. കീഴന താഴെയില്‍ പാലക്കണ്ടി അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു സമീപത്തെ കിണറില്‍ ഇന്നു രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മന്തരത്തൂര്‍ യുപി സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന കിണറില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹമുള്ളത്. വെള്ളത്തില്‍ പൊങ്ങിയ നിലയിലുള്ള മൃതദേഹത്തില്‍ ഷര്‍ട്ടും ട്രൗസറും കാണുന്നുണ്ട്. ഇവിടെയുള്ള കട കുറേകാലമായി തുറക്കാറില്ല. വടകര പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.