BREAKING NEWS
dateWED 12 AUG, 2026, 2:56 PM IST
dateWED 12 AUG, 2026, 2:56 PM IST
back
Homeregional
regional
SREELAKSHMI
Wed Feb 11, 2026 08:44 PM IST
കരുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു
NewsImage

പേരാമ്പ്ര : നടുവണ്ണൂർ-പേരാമ്പ്ര റോഡിൽ കരുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് മരിച്ചത്. കാറും സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ യാത്രികനായിരുന്നു അശ്വിൻ രാജ്.

ഓസ്ട്രേലിയയിൽ പഠിക്കുന്ന അശ്വിൻ രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE