
നാദാപുരം: വളയത്ത് 14 വയസ് കാരന് പീഡനം. ആറു പേര്‍ക്കെതിരെ വളയം പോലീസ് പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പുളിയാവ് മേഖലയിലാണ് സംഭവം. 14 കാരനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പോലീസില്‍ മൊഴി നല്‍കിയത്.
സ്കൂളില്‍ പോവാന്‍ കുട്ടി മടി കാണിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരങ്ങള്‍ തേടിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.