BREAKING NEWS
dateFRI 6 NOV, 2026, 6:23 PM IST
dateFRI 6 NOV, 2026, 6:23 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 06, 2026 10:02 AM IST
നാദാപുരത്ത് ഐഫോണുകളും പണവും കവർന്ന കേസ്: ഒരു ഐഫോൺ എറണാകുളത്തുനിന്ന് കണ്ടെടുത്തു
NewsImage

നാദാപുരം: ടൗണിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ ഒരു ഐഫോൺ എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐ ഫോൺ 17 പ്രോ മോഡലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കവർച്ച നടത്തിയ ഐഫോണുകളുടെ വിവരങ്ങൾ പോലീസ് ആപ്പിൾ കമ്പനിക്ക് കൈമാറിയിരുന്നു. അതിലൊരു ഫോൺ ആക്ടീവായതിനെത്തുടർന്ന് പോലീസ് ലൊക്കേഷൻ കണ്ടെത്തി. തുടർന്നുനടത്തിയ പരിശോധനയിലാണ് കൊച്ചിയിൽ ഫോണുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഫോൺ കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽനിന്ന്‌ 1,35,000 രൂപ നൽകിയാണ് ഫോൺ വാങ്ങിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. രണ്ട് ഐ ഫോണുകൾകൂടി ആക്ടീവായിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവയിലൊന്ന് ഡൽഹിയിലും മറ്റൊന്ന് ഉത്തർപ്രദേശിലുമാണെന്ന് പോലീസ് പറഞ്ഞു. ഇവ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌