BREAKING NEWS
dateFRI 28 AUG, 2026, 6:36 AM IST
dateFRI 28 AUG, 2026, 6:36 AM IST
back
Homeentertainment
entertainment
Aswani Neenu
Fri Aug 23, 2024 01:20 PM IST
കഞ്ചാവ് വിൽപ്പന; നാല് പേർ വളയം പോലീസ് പിടിയിൽ
NewsImage

നാദാപുരം : വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ജിയാറുൾ മീർ ( 33 ) ,തഹറപ്പ് ഹൽദാർ ( 44 ) ,അലാവുദീൻ ഷെഖ് ( 26 ) ,മഥാപ്പൂർ സ്വദേശി അബ്ദുറഹീം ഷെഖ് (28 ) എന്നിവരെയാണ് വളയം എസ് ഐ എം.പി.വിഷ്ണു അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച പുലർച്ചെ ഒന്നര മണിയോടെ എസ്.ഐ യും സംഘവും നടത്തിയ പരിശോധനയിലാണ് 650 ഗ്രാം കഞ്ചാവ് പിടികൂടിയത്. സിപ്പ് ലോക്ക് കവറുകളിലാക്കി വിൽപ്പനക്ക് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE