
ന്യൂമാഹി: പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. ന്യൂമാഹി പെരിങ്ങാടി മാങ്ങോട്ടും കാവിന് സമീപം കുളങ്ങരവീട്ടിൽ ജയചന്ദ്രൻ നായർ (78) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇദ്ദേഹത്തെ തട്ടിയത്.
ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതെയോ ശബ്ദം കേൾക്കാതെയോ ആകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം അറിഞ്ഞയുടൻ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം തുടർനടപടികൾക്കായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കും.കോട്ടയത്ത് സിഐഎസ്എഫ് (CISF) സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് ജയചന്ദ്രൻ നായർ വിരമിച്ചത്. പരേതയായ ഭാർഗ്ഗവിയാണ് ഭാര്യ. ശൈലേഷ്, ഷാലിഷ്, ശാലിനി, പരേതനായ ഷൈജു എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപ, രചന, കരുണൻ. സഹോദരങ്ങൾ: അരവിന്ദൻ, തങ്കമണി, പരേതരായ രവീന്ദ്രൻ, വിജയൻ, ദാസൻ.