BREAKING NEWS
dateSUN 11 OCT, 2026, 1:33 AM IST
dateSUN 11 OCT, 2026, 1:33 AM IST
back
Homegulf
gulf
Aswani Neenu
Fri Jun 06, 2025 12:10 PM IST
വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തൂണേരിയിൽ യുവാവ് പിടിയിൽ
NewsImage

നാദാപുരം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തൂണേരിയിൽ യുവാവ് പൊലീസിൻ്റെ പിടിയിലായി. ചെക്യാട് പാറക്കടവ് സ്വദേശിയായ പഴയങ്ങാടിയിൽ മുഹമ്മദ് (37) ആണ് നാദാപുരം പൊലീസിൻ്റെ പിടിയിലായത്. തൂണേരി പട്ടാണി പെട്രോൾ പമ്പ് പരിസരത്ത് നാദാപുരം പൊലീസും ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളും നടത്തിയ പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. 

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചെറു പൊതികളിലാക്കി സൂക്ഷിച്ച 31 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിരുന്നു മുഹമ്മദ് എന്ന് പോലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌