BREAKING NEWS
dateWED 28 OCT, 2026, 6:13 PM IST
dateWED 28 OCT, 2026, 6:13 PM IST
back
Homeregional
regional
SREELAKSHMI
Wed Oct 28, 2026 11:02 AM IST
സാമൂഹ മാധ്യമങ്ങളിലൂടെ ബാലികക്കെതിരെ ലൈംഗിക അധിക്ഷേപം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
NewsImage

കണ്ണൂർ: സാമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും ബാലികക്കെതിരേ ലൈംഗിക അധിക്ഷേപവും നടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂര്‍ അഴിയൂര്‍ സ്വദേശിയായ വിമല്‍ ശിവശക്തി മുഴക്കുന്ന് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.

എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് ജോയിന്‍റ് സെക്രട്ടറി യൂനുസ് വിളക്കോട് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോക്കു താഴെയാണ് ഇയാള്‍ വര്‍ഗീയപരവും ലൈംഗിക അധിക്ഷേപകരവുമായ കമന്റിട്ടത്.അബാക്കസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബാലികയെ എസ്.ഡി.പി.ഐ അനുമോദിക്കുന്നതിന്‍റെ ഭാഗമായുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് വിദ്വേഷ പോസ്റ്റിട്ടത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌