BREAKING NEWS
dateSAT 24 OCT, 2026, 12:35 PM IST
dateSAT 24 OCT, 2026, 12:35 PM IST
back
Homeregional
regional
SREELAKSHMI
Fri Oct 23, 2026 11:06 AM IST
നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സാ പിഴവ്; പതിനൊന്നുകാരന്റെ പല്ല് മാറിയെടുത്തെന്ന് പരാതി
NewsImage

നാദാപുരം: ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ഡെന്റല്‍ ഒപിയില്‍ ചികിത്സ തേടിയ പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലാണെന്നാണ് പരാതി. വാണിമേല്‍ തോട്ടത്തില്‍ സജിത്തിന്റെ മകന്‍ ശ്രീ ഹര്‍ഷിന് കഴിഞ്ഞ ശനിയാഴ്ച്ച പല്ല് വേദനയെ തുടര്‍ന്ന് നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. അന്ന് മരുന്ന് കൊടുത്ത് വ്യാഴാഴ്ച പല്ല് നീക്കാനെത്തുകയും ഇഞ്ചക്ഷന്‍ നല്‍കി പല്ല് എടുക്കുകയുമായിരുന്നു. 

അര മണിക്കൂറിന് ശേഷം കോട്ടണ്‍ (പഞ്ഞി) എടുത്ത് മാറ്റി തണുത്ത വെള്ളം കൊടുക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി മാതാവ് ജ്യുസ് വാങ്ങി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാതാവ് പല്ല് എടുത്തു മാറ്റിയത്നോക്കിയപ്പോഴാണ് വലത് ഭാഗത്തെ കേടായ പല്ല് നീക്കാതെ തൊട്ടടുത്ത പല്ല് എടുത്ത് മാറ്റിയത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തി ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ രണ്ടും എടുത്ത് മാറ്റേണ്ടതാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് മാതാവ് പറഞ്ഞു. വിഷയത്തിൽ വീട്ടമ്മ ആശുപത്രി സൂപ്രണ്ടിനും നാദാപുരം പോലീസിലും പരാതി നല്‍കി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌