BREAKING NEWS
dateTHU 21 NOV, 2024, 3:13 PM IST
dateTHU 21 NOV, 2024, 3:13 PM IST
back
Homepolitics
politics
Aswani Neenu
Mon Sep 23, 2024 02:30 PM IST
കക്കം വെള്ളിയിൽ ജീർണ്ണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ
NewsImage

നാദാപുരം: കക്കം വെള്ളിയിൽ ഇറിഗേഷൻ വകുപ്പിൻ്റെ ജീർണ്ണാവസ്ഥയിലായ അക്വഡേറ്റ് അപകട ഭീഷണിയിൽ. നാദാപുരം, പുറമേരി ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കം വെള്ളിയിലെ അക്വഡേറ്റാണ് കാലപ്പഴക്കത്തിൽ ജീർണിച്ച് അപകട ഭീഷണി ഉയർത്തുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പ് കക്കം വെള്ളി ബ്രാഞ്ച് കനാലിൽ നിന്ന് എടച്ചേരി ഭാഗത്തേക്ക് പോകുന്ന ഡിസ്ട്രിബ്യൂഷൻ കനാലിലാണ് അക്വഡേറ്റുള്ളത്. അഞ്ച് പതിറ്റാണ്ട് മുമ്പ് പണി തീർത്ത ഈ കനാൽ വഴി വെള്ളം കടത്തിവിട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

കനാലിൽ വേനൽക്കാലത്ത് വെള്ളം വന്നാൽ കൃഷിക്കും, കിണറുകളിലും യഥേഷ്ടം വെള്ളം ലഭിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ കാലപ്പഴക്കത്തിൽ അക്വഡേറ്റിൻ്റെ കോൺക്രീറ്റ് പാളികൾ അടർന്ന് വീണ് കമ്പികൾ തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്. പല ഭാഗങ്ങളിലും വിള്ളലുകൾ വീണിട്ടുണ്ട്. സമീപത്തെ എൽ പി സ്കൂളിലെ കുട്ടികളടക്കമുള്ള നാട്ടുകാർ യാത്ര ചെയ്യുന്ന റോഡിന് മുകളിലൂടെയുള്ള അക്വഡേറ്റ് അപകട ഭീഷണി ഉയർത്തുന്നതായ് നാട്ടുകാർ പറഞ്ഞു. ആർക്കും ഉപകാരമില്ലാത്ത അക്വഡേറ്റ് പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE