BREAKING NEWS
dateTHU 21 NOV, 2024, 3:10 PM IST
dateTHU 21 NOV, 2024, 3:10 PM IST
back
Homebusiness
business
Aswani Neenu
Sat Jun 01, 2024 01:19 PM IST
മാഹി ബൈപ്പാസ് സിഗ്നലിൽ വീണ്ടും വാഹനാപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
NewsImage

മാഹി: മാഹി ബൈപ്പാസ് ഈസ്റ്റ് പള്ളൂർ സിഗ്നലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. രാവിലെ 6.30 നാണ് സംഭവം. കണ്ണുർ ഭാഗത്ത് നിന്ന് വടകരയിലേക്ക് ബൈപ്പാസ് പാതയിലൂടെ പോകുകയായിരുന്ന കാറും, ഈസ്റ്റ് പള്ളുർ ഭാഗത്ത് നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറി വരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ തമിഴ് നാട് തൂത്തുക്കുടി സ്വദേശി മുത്തു (67) വാണ് മരിച്ചത്. പള്ളുരിൽ നിന്ന് മാഹി റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം പോയി തിരിച്ചു വരികയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ആദ്യം ചൊക്ലി മെഡിക്കൽ സെൻ്ററിൽ പ്രഥമ ചികിത്സ നൽകി തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ മരണപ്പെട്ടു.

പള്ളൂർ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് മുത്തു. 40 വർഷത്തോളമായി പള്ളുർ ഇരട്ടപ്പിലാക്കൂൽ ഭാഗത്താണ് താമസം. ഇരിട്ടിയിൽ നിന്നും വടകര യിലേക്ക് പോകുകയായിരുന്ന കാറുമായാണ് ഓട്ടോ കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഇരിട്ടി സ്വദേശി സിബി ജോസഫ് (57) നെ പള്ളൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളുർ എസ്.ഐ.രാധാകൃഷ്ണൻ ,ഗ്രെയിഡ് എസ്.ഐ. രാജേഷ് കുമാർ എന്നിവർ അപകട സ്ഥലത്തെത്തി. ഒരാഴ്‌ച്ചയ്ക്കിടെ ഈസ്റ്റ് പള്ളുർ സിഗ്നലിൽ നടന്ന രണ്ടാമത്തെ അപകട മരണമാണിത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE