BREAKING NEWS
dateTUE 17 NOV, 2026, 12:58 AM IST
dateTUE 17 NOV, 2026, 12:58 AM IST
back
Homeregional
regional
SREELAKSHMI
Sun Nov 15, 2026 10:24 AM IST
നിർമലാ സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോ കാണിച്ച് തട്ടിപ്പ്: നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടി നഷ്ടമായി
NewsImage

കോഴിക്കോട്: ധനമന്ത്രി നിർമല സീതാരാമന്റെ പേരിലുള്ള വ്യാജ എ.ഐ. വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. നടുവണ്ണൂർ സ്വദേശിക്ക് ഒരു കോടി 45 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ തട്ടിപ്പാണിത്. 

ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ എ.ഐ. വീഡിയോയാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇത് വിശ്വസിച്ച് വീഡിയോയ്ക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നടുവണ്ണൂർ സ്വദേശി തട്ടിപ്പുകാരുടെ വലയിലായത്.ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ മലയാളത്തിൽ സംസാരിച്ച ഒരാൾ ഫോണിൽ വിളിക്കുകയും ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ കൈക്കലാക്കിയ സംഘം, ജൂൺ മുതൽ നവംബർ വരെയുള്ള അഞ്ച് മാസത്തിനിടെ 30 തവണകളായാണ് 1.45 കോടി രൂപ തട്ടിയെടുത്തത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌