BREAKING NEWS
dateFRI 13 NOV, 2026, 10:43 PM IST
dateFRI 13 NOV, 2026, 10:43 PM IST
back
Homeregional
regional
SREELAKSHMI
Fri Nov 13, 2026 11:18 AM IST
വിവാഹത്തിന് മൂന്നു നാൾ മാത്രം; ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധുവും അപകടത്തിൽ മരിച്ചു
NewsImage

ബെംഗളൂരു :‘ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അവളെ ചിതയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. വാഹനാപകടത്തിൽ ഏകമകൾ സിന്ധുശ്രീയെ (29) നഷ്ടപ്പെട്ട നഞ്ചുണ്ടപ്പയുടെ ഈ വാക്കുകൾ കണ്ടുനിന്നവരുടെ കണ്ണ് നനയിക്കുന്നതായിരുന്നു.

സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും, അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയും ബന്ധുവുമായ വിദ്യയും (19) സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ബെംഗളൂരുവിലെ ദീപാംജലിനഗറിൽ വച്ച് ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവരും കൊല്ലപ്പെട്ടു. 

വ്യാഴാഴ്ച കർണാടകയിലെ പരമ്പരാഗത ആചാരങ്ങളായ 'അരശിന ശാസ്ത്ര' (ഹൽദി), 'ബളെ ശാസ്ത്ര' (വളയിടൽ ചടങ്ങ്) എന്നിവയോടെ സിന്ധുശ്രീയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിക്കേണ്ടതായിരുന്നു. ഞായറാഴ്ച നടക്കാനിരുന്ന വിവാഹ സൽക്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കുടുംബം നടത്തിയിരുന്നത്. ബന്ധുവിന് വിവാഹക്ഷണക്കത്ത് നൽകാനായി അയൽവാസിയുടെ സ്കൂട്ടർ വാങ്ങിയാണ് സിന്ധുശ്രീ പോയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌