BREAKING NEWS
dateTUE 17 NOV, 2026, 12:58 AM IST
dateTUE 17 NOV, 2026, 12:58 AM IST
back
Homeregional
regional
SREELAKSHMI
Mon Nov 16, 2026 12:12 PM IST
ജപ്തി നടപടിക്കിടെ പേരാമ്പ്രയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ഒറ്റത്തവണ തീർപ്പാക്കാൻ അവസരം കൊടുത്തിരുന്നുവെന്ന് ബാങ്ക്
NewsImage

പേരാമ്പ്ര: പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ സ്ത്രീ ജീവനൊടുക്കിയതിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് ജപ്തിയിലേക്ക് പോയത്. ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പെടെ അവസരവും സാവകാശവും നൽകിയിരുന്നു. ഈ ഇളവുകൾ ഇടപാടുകാർക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ബാങ്കിന്‍റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും സൗത്ത് ഇന്ത്യൻ ബാങ്ക് നടുവണ്ണൂർ ശാഖക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. .കൂത്താളി സ്വദേശി ബാബുവിന്‍റെ ഭാര്യ കവിതയെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.ജപ്തി ഒഴിവാക്കാൻ ചുരുങ്ങിയ ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ലെന്നും ഈ മനോവിഷമത്തിൽ കവിത ജീവനൊടുക്കിയെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌