
വില്യാപ്പള്ളി: ഒമാനിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതത്താൽ നിര്യാതനായ ദീപക്കിൻ്റെ മരണവാർത്തയറിഞ്ഞ അച്ഛമ്മ ലീലയും മരണപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ദീപക് ഒമാനിൽ മരിച്ചത്.
ശനിയാഴ്ച രാവിലെ 9 മണിയോടെ വാർത്തയറിഞ്ഞ അച്ഛമ്മ ലീല (78) കുഴഞ്ഞുവീഴുകയായിരുന്നു. ലീലയുടെ മകൻ ഓട്ടോ ഡ്രൈവറായ ദിനേശൻ്റെ മകനാണ് ദീപക്ക് (38). ദീപകിന്റെ ഭാര്യ; സുചിത്ര ചന്ദ്രൻ (കാഞ്ഞിരപ്പള്ളി). അമ്മ; പ്രേമ. സഹോദരി ആതിര. ലീലയുടെ ഭർത്താവ് പരേതനായ കൃഷണൻ (തലശ്ശേരി).