
വടകര: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് പോലീസ്. ഫല പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഹ്ലാദ പ്രകടനം വടകര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകുന്നേരം ആറു വരെ മാത്രം നടത്താൻ യോഗം തീരുമാനിച്ചു . വോട്ടെണ്ണൽ നിയന്ത്രണത്തിന്റെ ഭാഗമായി മാർക്കറ്റ് റോഡ് അടച്ചിടും. പോലീസ് സ്റ്റേഷനില്‍ എസ്എച്ചഒ കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തുറന്ന വാഹനങ്ങളിലെ യാത്രയും ഡിജെയും അനുവദനീയമല്ലെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്‍ അറിയിച്ചു.