BREAKING NEWS
dateWED 26 AUG, 2026, 5:09 PM IST
dateWED 26 AUG, 2026, 5:09 PM IST
back
Homeregional
regional
Aswani Neenu
Wed Aug 26, 2026 12:11 PM IST
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
NewsImage

കൊയിലാണ്ടി: കടലൂർ ആവിക്കൽ കടപ്പുറത്ത് 15.43 ഗ്രാം എം.ഡി.എം.എയുമായി അരിക്കുളം സ്വദേശി സഞ്ജു (33) അറസ്റ്റിലായി. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊയിലാണ്ടി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പ്രതി ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും മുമ്പും ലഹരി കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. ലഹരി ഇടപാടുകൾക്ക് വിവിധ മൊബൈൽ നമ്പറുകളും ഡിജിറ്റൽ പണമിടപാടുകളും ഉപയോഗിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ലഹരി ഇടപാടുകൾ, സാമ്പത്തിക സ്രോതസ്സുകൾ, വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ എന്നിവ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE