BREAKING NEWS
dateTUE 29 SEPT, 2026, 8:49 PM IST
dateTUE 29 SEPT, 2026, 8:49 PM IST
back
Homeregional
regional
Aswani Neenu
Tue Sep 29, 2026 06:09 PM IST
ബാലികയെ ബലാത്സംഗം ചെയ്ത കേസ്; പുതുപ്പണം സ്വദേശിക്ക് ഇരുപത്തി അഞ്ചര വർഷം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും
NewsImage

വടകര: ഒൻപത് വയസ് പ്രായമുള്ള ബാലികയെ വീട്ടിനകത്തേക്ക് വിളിച്ചു കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ഇരുപത്തി അഞ്ചര വർഷം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു നാദാപുരം പോക്സോ കോടതി. വടകര പുതുപ്പണം കോട്ടക്കടവ് കക്കട്ടി സ്വദേശി സജീർ മൻസിൽ അന്ത്രു എന്ന അബ്ദുൾ റസാഖ് (64)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത് . 2023 ഒക്ടോബർ മാസം 17 ആം തിയ്യതി സ്കൂളിൽ ശാസ്ത്രമേളയുടെ അവധി ആയതിനാൽ ബന്ധു വീട്ടിലേക്ക് സൈക്കിൾ ചവിട്ടി പോവുകയായിരുന്ന കുട്ടിയെ ആരുമില്ലാത്ത സമയമായതിനാൽ സ്വന്തം വീട്ടിലേക്ക് പ്രതി സ്നേഹത്തോടെ വിളിക്കുകയും തുടർന്ന് വീട്ടിനകത്ത് വെച്ച് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. 

സംഭവം നടന്നശേഷം വീട്ടിൽ എത്തിയ കുഞ്ഞിന്റെ പരിക്കുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് പെട്ടെന്ന് വടകര ഗവ:ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വടകര പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് രോഷാകുലരായ ജനക്കൂട്ടം പ്രതിയുടെ വീടിന് നേരെ ആക്രമണം നടത്തുകയും സംഭവത്തിൽ പ്രതിക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ നാട്ടുകാരായ 18 ലധികം പേരെ പ്രതിചേർത്ത് പ്രതിയുടെ ഭാര്യ കേസ് കൊടുത്തിട്ടുണ്ട്. ജനക്കൂട്ടത്തിന്റെ ആക്രമത്തിൽ പരിക്ക് പറ്റിയ പ്രതിയെ ആ ദിവസം തന്നെ വടകര എസ്.ഐ യായിരുന്ന എ.കെ.സജീഷ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 18സാക്ഷികളെ വിസ്തരിക്കുകയും 23രേഖകൾ ഹാജരാക്കുകയും ചെയ്തു . വടകര പോലീസ് ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം ഡി.വൈ.എസ്.പി യുമായ പി.എം.മനോജ്,എ.എസ്.ഐ ഷീന.എം.പി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ ഷാനി.പി.എം പ്രോസിക്യൂഷൻ വിങ്ങ് ഏകോപിപ്പിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌