കൊയിലാണ്ടി: നെല്യാടിക്കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി മരിച്ച ആളുടെ മൃതദേഹം തിരിച്ചറിഞ്ഞു.മുചുകുന്ന് താവോടിച്ചി കണ്ടി വേണുവാണ് (55) മരിച്ചത്. അത്തോളി സ്വദേശിയായ വേണു മുചുകുന്നിലാണ് താമസം. ഓട്ടോഡ്രൈവറാണ്. ഭാര്യ: അനിത.
വ്യാഴാഴ്ച ഒരു മണിയോടെ പാലത്തിനു സമീപം ചെരുപ്പും കണ്ണടയും അഴിച്ച് വെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചു. കോഴിക്കോട് നിന്നെത്തിയ അഗ്‌നിരക്ഷ സേനയുടെ സ്‌കൂബ ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ നാലരയോടുകൂടി പാലത്തിനു സമീപത്തു നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ എഎസ്ടിഒ പി.എം.അനില്‍കുമാര്‍, എഫ്ആര്‍ഒമാരായ എം. ജാഹിര്‍, കെ.സുകേഷ്, ഇ.എം.നിധിപ്രസാദ്, എന്‍.പി.അനൂപ്, അമല്‍ദാസ്, കെ.ഷാജു, എസ്.പി.സുജിത്ത്, മുഹമ്മദ് റയീസ്, നിഖില്‍ മല്ലിശേരി, അഭിലാഷ്, സിബി, മനു, ഹോം ഗാര്‍ഡുമാരായ ബാലന്‍ ടി പി, രാംദാസ് വിച്ചിച്ചേരി, ബാലന്‍, ഇ എം. ഷൈജു എന്നിവര്‍ ദൗത്യത്തില്‍ പങ്കു ചേർന്നു.