
കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍ക്കാവ് ലക്ഷം വീട് കവലാട്ടുതാഴ ശ്രീനന്ദയെയാണ് (21) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്. ദുരൂഹത ഉള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം നടത്തിവരുന്നു. കൊയിലാണ്ടി ഗുരുദേവ കോളജ് വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതൽ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.