BREAKING NEWS
dateMON 23 NOV, 2026, 6:45 PM IST
dateMON 23 NOV, 2026, 6:45 PM IST
back
Homeregional
regional
SREELAKSHMI
Mon Nov 23, 2026 09:39 AM IST
അടുത്ത് മരണവീടാണെന്ന് വധുവിന്റെ ബന്ധുക്കൾ, പടക്കം പൊട്ടിച്ച് വരന്റെ സുഹൃത്തുക്കൾ; നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്
NewsImage

നാദാപുരം: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. തൂണേരിയിൽ ഇന്നലെയായിരുന്നു സംഭവം. പേരോട് സ്വദേശിയായ വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും ബാന്റ്മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.

പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാർ തടയുകയായിരുന്നു. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാൽ ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാർ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് അവ​ഗണിച്ചും പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതാണ് കൈയാങ്കളിയിലേക്കും കൂട്ടത്തല്ലിലേക്കും നയിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസ് ഇടപെട്ടാണ് സ്ഥിതി​ഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി ഉൾപ്പെടെ ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുകയും ചെയ്‌തു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
‌
‌