BREAKING NEWS
dateMON 23 FEB, 2026, 5:11 PM IST
dateMON 23 FEB, 2026, 5:11 PM IST
back
Homeregional
regional
Aswani Neenu
Mon Feb 23, 2026 02:26 PM IST
മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി ചോറോട് സ്വദേശി പിടിയില്‍
NewsImage

വടകര: മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി ചോറോട് സ്വദേശി പിടിയില്‍. ചോറോട് കുരിക്കിലാട് കൊറ്റിയോത്ത് താഴെകുനിയില്‍ കാസിമിനെയാണ് (47) വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഹിരോഷും പാര്‍ട്ടിയും പിടികൂടിയത്. 

പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് തിരുവളളൂരിലേക്ക് പോകുന്ന റോഡില്‍ കെ.എല്‍.18.എ.1396 സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് 10.315 ഗ്രാം മെത്താംഫിറ്റമിനുമായി ഇയാള്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.എം.ഉനൈസ്, കെ.ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.ശ്യാംരാജ്, ഇ.എം.മുസ്ബിന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE