BREAKING NEWS
dateWED 25 FEB, 2026, 4:01 PM IST
dateWED 25 FEB, 2026, 4:01 PM IST
back
Homeregional
regional
SREELAKSHMI
Wed Feb 25, 2026 12:12 PM IST
മൃതദേഹത്തിൽ മുറിപ്പാടുകൾ; കൊയിലാണ്ടിയിലെ വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണം തുടങ്ങി
NewsImage

കൊയിലാണ്ടി: വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്.

വൈകിട്ട് അഞ്ചരയോടെ കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹത്തിൽ നെറ്റിയിലും താടിയിലുമടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യൂനിഫോമിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE